# bedroom design

കിടപ്പുമുറിക്ക് കിടിലൻ ടിപ് സ്

തിരക്കുപിടിച്ച  ജീവിതത്തിൽ മനസമാധാനത്തോടെ കിടന്നുറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്ത് ജീവിതം. ഇവിടെയാണ് കിടപ്പുമുറികൾ മനസിന് ഉന്മേഷം നൽകുന്ന രീതിയിൽ ഒരുക്കേണ്ടതി​​െൻറ ആവശ്യകത. 

മുൻകാലങ്ങളിൽ കിടപ്പുമുറിയോടു ചേർന്ന് ഒരു ഡ്രസ്സിംഗ്  ഏരിയകൂടി ഒരുക്കാറുണ്ടായിരുന്നു. ഏരിയ ചുരുക്കുന്നതി​​െൻറ ഭാഗമായി ഡ്രസ്സിംഗ് റൂം പലരും ഒഴിവാക്കി അതിനുള്ള സൗകര്യം കിടപ്പുമുറിയിൽതന്നെ ഡിസൈൻ ചെയ്യുന്നു. കിടപ്പുമുറി ഡിസൈൻ ചെയ്യുമ്പോൾ കയറി വരുന്ന സ്​ഥലം ചെറിയ ഒരു പാസേജ്  ചെയ്ത് അവിടെ നിന്നും ടോയ്ലെറ്റ് അറ്റാച്ഡ് ചെയ്താൽ ബെഡ്റൂം മുഴുവൻ നല്ല രീതിയിൽ ഉപയോഗിക്കാൻ പറ്റും. അല്ലാത്തപക്ഷം ടോയ്​ലറ്റിലേക്ക് പോകാൻ വേണ്ടിവരുന്ന േക്രാസിംഗ് ബെഡിെൻ്റ സൗകര്യം നഷ്​ടപ്പെടുത്തുന്നു. 

Bedroom1

കട്ടിൽ മധ്യഭാഗത്ത് ഇട്ട് ഇരുവശത്തും ഓരോ സൈഡ്ബോക്സ്​ വെക്കുകയും നല്ല സൗകര്യത്തിൽ അലമാരയും ഡ്രസ്സിംഗ് മിററും വെച്ചാൽ ഒരു ബെഡ്റൂം ആയി. കട്ടിലിന് നേരെ എതിർവശത്ത് ഒരു എൽ.ഇ.ഡി. ടിവിക്ക് സൗകര്യം ഒരുക്കാം. 
ബെഡ്റൂമിൽ ടിവി വേണ്ടെന്ന് ചിലർ പറയാറുണ്ട്. എന്നാൽ അസുഖം വന്ന് കിടപ്പിലാകുമ്പോഴും പുറത്തെ ക്യാമറ കാഴ്ചകൾ കാണാനും  ഇത് ഉപകരിക്കും. 

Bedroom2

കട്ടിലിന് പുറകിലായി ഒരിക്കലും ജനൽ വരാതെ നോക്കണം. ഇത് ഒറ്റ പൊളി ജനലാക്കി കട്ടിലിെൻ്റ രണ്ടുവശത്തേക്കും മാറ്റി നിർമിച്ചാൽ ഹെഡ്റെസ്റ്റ് നന്നാകും. കട്ടിലി​​െൻറ നടുവിൽ ജനലുകൾക്കിടയിൽ ഒഴിച്ചിട്ട സ്​ഥലത്ത് ഒരു പെയ്ൻ്റിംഗ് വെക്കാവുന്നതാണ്.

ബെഡ്റൂമിൽ നിന്ന് ബാൽക്കണി വേണമെന്ന് ആവശ്യപ്പെടുന്നവർ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ബെഡ്റൂമിനുള്ളിലെ ഫർണിച്ചറുകൾക്കും വെൻ്റിലേഷനും തടസം ആകാത്ത രീതിയിൽ ബാൽക്കണി ഒരുക്കാൻ ശ്രദ്ധിക്കണം. 

ഫ്ലാറ്റ് റൂഫ് ആണെങ്കിൽ ബെഡ്റൂം സീലിംഗ് ചുമരുകളോട് ചേർന്ന് രണ്ട് അടി വീതിയിൽ ജിപ്സം ബോർഡ് ചെയ്തു കോവ് ലൈറ്റ് കൊടുത്താൽ അൽപ്പം ആർഭാടം തോന്നിക്കും.  ഒന്നാം നിലയിലെ ബെഡ് റൂമിൽ സ്ലോപ് റൂഫ് കോണുകൾ അസ്ഥാനത്തു ആണെങ്കിൽ സീലിംഗ്​ ആവശ്യമായി വരും. ഇത്തരം സീലിംഗ് വർക്കുകൾ റൂമിന് പ്രത്യേക ഭംഗി നൽകും.  

bedding

കിടപ്പുമുറിയിൽ വെളിച്ച വിതാനത്തിനും പ്രാധാന്യമുണ്ട്​. വാള്‍ വാഷിങ് ലൈറ്റും സീലിങ്ങിലെ ലൈറ്റിങ്ങുമാണ് മുറികള്‍ക്ക് അലങ്കാരമാവുക. എന്നാല്‍ നമ്മുടെ ആവശ്യങ്ങള്‍ മനസിലാക്കി ലൈറ്റ് കൊടുക്കാന്‍ ശ്രദ്ധിക്കണം. കിടപ്പുമുറിയില്‍  സ്റ്റഡി ടേബിള്‍ ഇടേണ്ടിവരുകയാണെങ്കില്‍ അവിടെ ലൈറ്റ് വേണം.

കിടപ്പുമുറിയില്‍ ബെഡ്ഷീറ്റ്, ക്വില്‍റ്റ്, കുഷനുകള്‍, കര്‍ട്ടന്‍ ഇവയിലൂടെ മുറി നിറപ്പകിട്ടാര്‍ന്നതാക്കാം.

Let's block ads! (Why?)

http://www.madhyamam.com/griham/column/home-making-bedroom-design-tips-griham/2018/jan/21/417114